ജിയോ ഉപഭോക്താക്കൾക്ക് ലോട്ടറി ; 149 രൂപ മുതൽ തുടങ്ങുന്ന പ്ലാനുകളിൽ ഇനി ഒടിടി ആനുകൂല്യങ്ങളും!

For full experience, Download our mobile application:
Get it on Google Play

സാധാരണക്കാർക്ക് ആശ്വാസമായി റിലയൻസ് ജിയോയുടെ പ്ലാനുകൾ. 200 രൂപയിൽ താഴെ ചിലവിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും നൽകുന്ന മൂന്ന് പ്രധാന പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. സെക്കൻഡറി സിം ഉപയോഗിക്കുന്നവർക്കും മിതമായ നിരക്കിൽ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാനുകൾ ഏറെ ഗുണകരമാകും.                                                                                                                                        1. 189 രൂപയുടെ പ്ലാൻ (അഫോഡബിൾ പ്ലാൻ)                                                                                           കാലാവധി: 28 ദിവസം. ആനുകൂല്യങ്ങൾ: ഏതൊരു നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ. ഡാറ്റ: ആകെ 2 ജിബി ഹൈ-സ്പീഡ് ഡാറ്റ. മറ്റുള്ളവ: 300 എസ്എംഎസ്, ജിയോ ടിവി, ജിയോ എഐ ക്ലൗഡ് ആക്‌സസ്.

2. 195 രൂപയുടെ പ്ലാൻ (ക്രിക്കറ്റ്/ഒടിടി സ്പെഷ്യൽ)                                                                              കാലാവധി: 30 ദിവസം. ഡാറ്റ: 15 ജിബി ഹൈ-സ്പീഡ് ഡാറ്റ. ആനുകൂല്യങ്ങൾ: 90 ദിവസത്തെ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ. 6.50 രൂപ ടോക്ക്‌ടൈം ലഭിക്കും. സിനിമകളും ക്രിക്കറ്റും കൂടുതൽ സ്ട്രീം ചെയ്യുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്.                                                                                                                                  3. 149 രൂപയുടെ പ്ലാൻ (ബജറ്റ് ഒടിടി പ്ലാൻ) കാലാവധി: 30 ദിവസം. ഡാറ്റ: 10 ജിബി ഡാറ്റ. ആനുകൂല്യങ്ങൾ: 90 ദിവസത്തെ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ. 4.97 രൂപ ടോക്ക്‌ടൈം. അത്യാവശ്യം ഡാറ്റയും കോളും ഒപ്പം വിനോദത്തിനുള്ള ഒടിടി സൗകര്യങ്ങളും ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാനുകൾ മികച്ച ഓപ്ഷനാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് ജിയോയുടെ ബൂസ്റ്റർ പ്ലാനുകൾ വഴി അധിക ഡാറ്റ ടോപ്പ്-അപ്പ് ചെയ്യാനും സൗകര്യമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...