Tuesday, May 6, 2025 10:30 am

ജിയോയുടെ സാറ്റ്‌ലൈറ്റ്  ജിഗാഫൈബര്‍ സേവനം വരുന്നു 

For full experience, Download our mobile application:
Get it on Google Play

റിലയന്‍സ് ജിയോ   ഇന്ത്യയിലെ ആദ്യത്തെ സാറ്റ്‌ലൈറ്റ് അധിഷ്ഠിത ജിഗാഫൈബര്‍  ഇന്റര്‍നെറ്റ് സേവനം അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ജിയോ സ്‌പേയ്‌സ്‌ഫൈബര്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രദര്‍ശനം. രാജ്യത്ത് നേരത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാതിരുന്ന ഇടങ്ങളില്‍ക്കൂടി ഉയര്‍ന്ന വേഗതയിൽ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുകയാണ് പുതിയ ജിയോ സ്‌പെയ്‌സ്‌ ഫൈബര്‍  കൊണ്ട് ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കിൽ രാജ്യമെമ്പാടും ഉയര്‍ന്ന വേഗതയിൽ ബ്രോഡ്ബാന്‍ഡ് സേവനം ഇതിലൂടെ ഉറപ്പുവരുത്തും. നിലവില്‍ ഈ സേവനം രാജ്യത്തെ നാല് ഇടങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഗിര്‍, ഛത്തീസ്ഗഡിലെ കോര്‍ബ, ഒഡിഷയിലെ നബരംഗപുര്‍, ആസാമിലെ ഒഎന്‍ജിസി-ജോര്‍ഹട് എന്നിവടങ്ങളിലാണ് ജിയോ സ്‌പെയ്‌സ്‌ഫൈബര്‍ സേവനം ലഭിക്കുന്നത്.

ഇന്ത്യയിലെ ലക്ഷ്യക്കണക്കിന് വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദ്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം എത്തിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. ഇതുവരെയും ഇന്റര്‍നെറ്റ് സേവനം ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകളെക്കൂടി ജിയോ സ്‌പെയ്‌സ്‌ ഫൈബറിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ജിയോ സ്‌പെയ്‌സ്‌ ഫൈബർ ഇന്റര്‍നെറ്റ് സേവനത്തിലൂടെ സര്‍ക്കാര്‍, ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സേവനങ്ങള്‍ എല്ലായിടത്തും എല്ലാവരിലും എത്തിക്കാനാകും ” റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.

ഇതോടകം ജിയോ 45 കോടിയിലധികം  ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ഫിക്‌സഡ് ലൈന്‍, വയര്‍ലെസ് സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇന്ത്യയിലെ ഒരോ ഭവനങ്ങളിലും ഡിജിറ്റല്‍ പങ്കാളിത്തം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രീമിയര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളായ ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ എന്നിവയ്‌ക്കൊപ്പം ഇപ്പോള്‍ ജിയോ സ്‌പെയ്‌സ്‌ ഫൈബര്‍ സേവനം കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ലോക്കേഷന്‍ പരിഗണിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വിശ്വസനീയവും ഉയര്‍ന്ന വേഗതയുമുള്ള ഇന്റര്‍നെറ്റ്, വിനോദ സേവനങ്ങള്‍ ഇതോടെ ലഭ്യമാകും. രാജ്യത്തിന്റെ വിദൂര ഇടങ്ങളില്‍ പോലും ജിയോ ട്രൂ 5ജിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരം ഇന്ന് കണ്ണൂരില്‍

0
കണ്ണൂർ : കുവൈത്തില്‍ വ്യാഴാഴ്ച കുത്തേറ്റ് മരിച്ചനിലയില്‍ കണ്ട ദമ്പതിമാരുടെ സംസ്‌കാരം...

ടെക് മഹീന്ദ്രയിൽ – കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ് അവസരം

0
പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് "കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്" ആയി...

വാക്‌സിൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് പതിമൂന്ന്കാരി മരിച്ച സംഭവം ; കുട്ടിയുടെ പിതാവ്...

0
പത്തനംതിട്ട : പേവിഷബാധക്കെതിരെയുള്ള വാക്സിൻ എടുത്ത് മൂന്നുമാസങ്ങൾക്ക് ശേഷം പതിമൂന്ന്കാരി...

ഐപിഎൽ ; മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

0
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ...