ശ്രീനിവാസന്‍ വധത്തില്‍ അറസ്റ്റിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് സഞ്ജിത് കൊലപാതകത്തിലും പങ്ക്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പിടിയിലായ ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ ജിഷാദിനെ കുറിച്ച്‌ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സഞ്ജിത്ത് വധക്കേസിലും ജിഷാദിന് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. സഞ്ജിത്തിന്റെ സഞ്ചാര പാത മനസിലാക്കിയതിലും യാത്രാ വിവരങ്ങള്‍ ശേഖരിച്ചതിലും ജിഷാദിന് പങ്കുണ്ട്. ഇയാളെ സഞ്ജിത്ത് വധക്കേസിലും പ്രതിചേര്‍ക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

സഞ്ജിത്ത് വീട്ടില്‍ നിന്ന് എപ്പോള്‍ പുറത്തിറങ്ങും, എവിടെയെല്ലാം പോകുന്നു എന്നുള്ള വിവരങ്ങള്‍ ജിഷാദ് കൃത്യമായി മനസ്സിലാക്കുകയും അത് കൊലയാളികള്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തു. സമാനമായി, ശ്രീനിവാസന്‍ കൊല്ലപ്പെട്ട ദിവസവും ജിഷാദ് ആര്‍എസ്‌എസ് നേതാക്കളുടെ വീടുകള്‍ തേടി പോയിരുന്നെന്നും കണ്ടെത്തലുകളുണ്ട്. പാലക്കാട് പുതുനഗരം ഭാഗത്തെ ആര്‍എസ്‌എസ് നേതാക്കളെയാണ് ജിഷാദ് തേടിപ്പോയത്.

കോങ്ങാട് ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരനാണ് ജിഷാദ്. കൊടുവായൂര്‍ സ്വദേശിയാണ്. 2017 ലാണ് ഇയാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് കയറിയത്. പാലക്കാട് രാഷ്ട്രീയ പ്രതികാര കൊലപാതകങ്ങള്‍ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരില്‍ ഒരാളാണ് ഇയാളെന്ന വിവരമാണ് പുറത്തുവരുന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ കൈമാറുന്ന റിപ്പോര്‍ട്ടര്‍ എന്നാണ് ജിഷാദിനെ പോലീസ് സംഘം വിശേഷിപ്പിച്ചത്. നേരത്തെ സംസ്ഥാനത്തെ ആര്‍എസ്‌എസുകാരുടെ വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ച്‌ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...