മറ്റൊരു യുവതിയുമായി ബന്ധം ; രാത്രി വൈകിയും ഫോൺ വിളികൾ – പോലീസുകാരൻ റെനീസിനെതിരെ നജ്‌ലയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ മരണങ്ങളില്‍ പോലീസുകാരന്‍ റെനീസിനെതിരെ മരിച്ച നജ്‌ലയുടെ സഹോദരി. റെനീസിന്റെ ഭാര്യയേയും മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നജ്‌ലയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി നഫ്‌ല ആരോപിച്ചു. റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട്. വാട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഇരുവരും വഴക്കിട്ടു. ബന്ധുക്കളുമായി സംസാരിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. സഹോദരിയുടേയും മക്കളുടേയും മരണത്തിന് ഉത്തരവാദി റെനീസ് ആണെന്നും നഫ്‌ല പറഞ്ഞു.

ആലപ്പുഴ കുന്നുംപുറം പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ദാരുണസംഭവം നടന്നത്‌. സിപിഒ റെനീസിന്റെ ഭാര്യ നജില(28), ടിപ്പു സുല്‍ത്താന്‍ (5), മലാല(ഒന്നര) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും മറ്റൊരു കുട്ടിയെ ഷാള്‍ കഴുത്തില്‍ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജിലയെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

ഇവരുടെ വീട്ടില്‍ പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍വിളികളെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്നു നജ്‌ല അയല്‍വാസികളോടും പറഞ്ഞിട്ടുണ്ട്. റെനീസ് പലപ്പോഴും ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ റെനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വെച്ച്‌ പ്രശ്നം ഒത്തു തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം വഴക്കും ഉപദ്രവവും തുടര്‍ന്നിരുന്നു. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലാണ് റെനീസ് ജോലി ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...