കാബിനറ്റ് സ്ഥാനം വേണമെന്ന് ജിതൻ റാം മാഞ്ചി ; സ്വതന്ത്ര ചുമതല വേണമെന്ന് അനുപ്രിയ ; ബിജെപി പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എൻഡിഎയിൽ സ്ഥാനമാനങ്ങൾക്കായി ഘടക കക്ഷികളുടെ ആവശ്യം ഉയരുന്നു. കാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻറാം മാഞ്ചിയും രം​ഗത്തെത്തി. സഹമന്ത്രി സ്ഥാനം നൽകാമെന്ന ബിജെപി നിലപാടിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. സ്വതന്ത്ര ചുമതല ചോദിച്ച് അപ്നാ ദൾ എംപി അനുപ്രിയ പട്ടേലും രം​ഗത്തെത്തി. സഹമന്ത്രി സ്ഥാനം പോരെന്നും സ്വതന്ത്ര ചുമതല വേണമെന്നുമാണ് അനുപ്രിയയുടെ ആവശ്യം. അതേസമയം, ആന്ധ്രയ്ക്ക് ആകെ 6 മന്ത്രിമാർ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ടിഡിപി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ടിഡിപിക്ക് നൽകാമെന്നാണ് ബിജെപി നിലപാട്. നേരത്തെ സ്പീക്കർ സ്ഥാനത്തിലും ടിഡിപി കണ്ണുവെച്ചിരുന്നു. ആർഎൽഡി നേതാവ് ജയന്ത് ചൗധരിയെ അപമാനിച്ചെന്ന വിവാദമുയർന്നു.എന്നാൽ ആരോപണം തള്ളി ബിജെപി രം​ഗത്തെത്തി. ജയന്തിന് ഇരിപ്പിടം നൽകിയില്ലെന്നായിരുന്നു ആരോപണം. ജയന്തിനെ വേദിയിൽ ഇരുത്താത്തത് സ്ഥല പരിമിതി കാരണമെന്ന് ബിജെപി വിശദീകരിച്ചു.

അതേസമയം, നാളെ മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമായി. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി ജെപി നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന. അതേസമയം, സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. എന്നാൽ സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് ധാരണ. അതിനിടെ, രാജിവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദർശിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച് 1 ബി വിസ പുതിയ ഫീസ് സെപ്റ്റംബർ ഒൻപതിന് നിലവിൽവരും ; വിസ...

0
വാഷിങ്ടൺ : അമേരിക്കയിൽ എച്ച് 1-ബി, എൽ 1 വിസാ പുതുക്കലുമായി...

കോഴിക്കോട് ഗർഭിണിയുടെ മരണം : ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
പയ്യോളി : ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ...

തേനിയിൽ നിന്ന് എരുമേലിയിലേക്ക് പുതിയ ശബരി റെയിൽപ്പാത നിർമ്മാണം ; സർവേയ്ക്ക് അനുമതി

0
ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമിക്കുന്ന കാര്യം...

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി പ്രവീന്റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ...