ജിതേഷ്ജിയ്ക്ക് ‘സാന്ത്വനപ്രഭ’ പുരസ്‌കാരം സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: മാവേലിക്കര സാന്ത്വനം ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ ‘സാന്ത്വനപ്രഭ’ പുരസ്‌കാരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജിയ്ക്ക്
മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ എന്നിവർ ചേർന്ന് സമ്മാനിച്ചു. 15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരളശ്രീ പുരസ്കാരം നേടിയ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വിശിഷ്ടാതിഥിയായിരുന്നു. മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ. വി. ശ്രീകുമാർ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ, സിനിമാ -സീരിയൽ താരം അമൽരാജ് ദേവ്, മുരളീധരൻ തഴക്കര, പ്രൊഫ. വി.ഐ. ജോൺസൻ, ശ്രീനാഥ്, അബി ഹരിപ്പാട്, കെ.ജി. മുകുന്ദൻ, ബിനു തങ്കച്ചൻ, സാന്ത്വനം സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി, ട്രഷറർ സുരേഷ് തോട്ടത്തിൽ, പ്രോഗ്രാം ജനറൽ കൺവീനർ രാധാകൃഷ്ണൻ സുദർശനം. രവി മാമ്പറ, രാജീവ് വൈശാഖ്, ആർ. ശശിധരക്കുറുപ്പ്, മധു കുമാർ, വിമല ദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാരിന്റെ കേരളശ്രീ പുരസ്കാരജേതാവ് ഡോ. പുനലൂർ സോമരാജന് ചടങ്ങിൽ പൗരസ്വീകരണം നൽകി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോ. എസ്. അഭിലാഷ്, അനന്തകൃഷ്ണ ഭാഗവതർ, സുശീലൻ എം.വി. മുക്കോല തെക്കേതിൽ, സുകുമാരൻ പടീറ്റേക്കര, ഭരണിക്കാവ് അജയകുമാർ, സോണി തോമസ് പൊന്നാലയത്ത്, ആർ. ഭാസ്‌കരൻ, മായ വാസുദേവൻ, സുദീപ് ചാങ്ങയിൽ വടക്കതിൽ, എം. ജി. മനോജ്, ബാലചന്ദ്രൻ മാവേലിക്കര, ശ്രിജിത് ജി. വരേണിക്കൽ, ഡോ. മഹിമ ഭാരതി, ഡോ. അനുപമ എസ്. പിള്ള, ഇന്ദു ഭാവന, കലാമണ്ഡലം വീണ വിഷ്ണു. അമല കൃഷ്‌ണൻ, കെ. ആർ ദുർഗ, ഡോ. നിറോഷ എൽസ വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിനിമ ഗാന നിരുപകൻ ടി.എം. സുരേഷ് കുമാർ അവതരിപ്പിച്ച ചലച്ചിത്ര ഗാനാസ്വാദന സദസ്സ് ഓർമ്മച്ചെപ്പ്, ജിതേഷ്ജിയുടെ ‘വരവേഗവിസ്മയം’ എന്നിവ ചടങ്ങിനു വ്യത്യസ്‌തത പകർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...