അടൂർ : അടൂർ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ 107 ആം വാർഷികാഘോഷപരിപാടികൾ വരവേഗവിസ്മയത്തിലൂടെ ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷച്ചടങ്ങുകൾ നടക്കുന്നത്. ഗുരു നിത്യ ചൈതന്യ യതി, വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്രതാരം അടൂർ ഭാസി, സാഹിത്യകാരൻ മുൻഷി പരമുപിള്ള ആദ്യകാല കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ എം. എൻ ഗോവിന്ദൻ നായർ, രാഷ്ട്രീയനേതാക്കളായ പി. സി ആദിച്ചൻ. ഇ. കെ പിള്ള, പന്തളം പി.ആർ. യു.എൻ പ്രതിനിധിയായ മിത്രപുരം അലക്സാണ്ടർ, പ്രശസ്ത മാധ്യമപ്രവർത്തകൻ അടൂർ പത്മൻ, കൊല്ലം നായേഴ്സ് ഹോസ്പിറ്റൽ സ്ഥാപകൻ ഡോ കെ.പി നായർ, ഐ എ എസ് ഓഫീസർമാരായ സഖറിയ മാത്യു, ഫിലിപ്പോസ് മത്തായി, അഹമ്മദ്, ജില്ലാ ജഡ്ജിയായിരുന്ന എലിസബത്ത് മത്തായി അടക്കമുള്ള അനേകം പ്രമുഖർക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്ന മഹത്തായ പൊതുവിദ്യാലയമാണിത്. 1997 ൽ സ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2007 ൽ നവതിയും ആഘോഷിച്ച സ്കൂൾ 2017-2018 അദ്ധ്യയനവർഷത്തിൽ ഒരു വർഷം നീണ്ടുനിന്ന വിവിധ പ്രോഗ്രാമുകളോടെ സ്കൂളിന്റെ ശതാബ്ദിയും വിപുലമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033