റാന്നി : സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ “ഞങ്ങളും കൃഷിയിലേക്ക്”എന്ന പദ്ധതിയുടെ ഭാഗമായി പഴവങ്ങാടി പഞ്ചായത്തിലെ വാർഡു തല വിത്തു വിതയ്ക്കൽ പരിപാടി നടത്തി. ഓയിൽ പാം ഇന്ത്യ ചെയർമാൻ എം വി വിദ്യാധരൻ ഉദ്ഘാടനം ചെയ്യതു. വാർഡംഗം ബ്രില്ലി ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. ബോബി എബ്രഹാം, മോനായി പുന്നൂസ്, ജേക്കബ് മാത്യു, എബി ജേക്കബ്, ഓമന ഗോപാലൻ, കെ.കെ മാത്യു, പി എസ് രാജൻ, ശ്രീദേവി സുരേഷ്, ഹരീശ്രീ, പ്രിയ എന്നിവര്‍ പ്രസംഗിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. കർഷകർക്കാവശ്യമായ വിത്തുകളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നടത്തി.
“ഞങ്ങളും കൃഷിയിലേക്ക്” ; പഴവങ്ങാടി പഞ്ചായത്തിലെ വാർഡുതല വിത്തു വിതയ്ക്കൽ പരിപാടി നടത്തി
RECENT NEWS
Advertisment