കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫ് മത്സരിക്കും. രണ്ടു ദിവസത്തെ അനിശ്ചിതത്തിനൊടുവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ലിസി ആശുപത്രിയിലെ ഹൃദ്രോഹ വിദഗ്ദനാണ് ഡോ.ജോ.ജോസഫ്. പാര്‍ട്ടി ചിഹ്നത്തിലാണ് അദേഹം മത്സരിക്കുകയെന്ന് ജയരാജന്‍ പറഞ്ഞു. ഉമാ തോമസാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
നേരത്തെ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാാര്‍നാര്‍ത്ഥിയായി ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ അരുണ്‍ കുമാറിനെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് മന്ത്രി പി.രാജീവ് അടക്കമുള്ളവര്‍ നിക്ഷേധിച്ചിരുന്നു. ഇടത് നേതാക്കളുടെ പ്രസ്താവന പുറത്തിറക്കിയതോടെ അരുണ്‍ കുമാറാണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതി പ്രവര്‍ത്തനത്തിനിറങ്ങിയ നേതാക്കള്‍ വെട്ടിലായിരുന്നു. പല സ്ഥലങ്ങളിലും അരുണ്‍ കുമാറിനായി ചുമരെഴുത്ത് ഉള്‍പ്പടെയുള്ള നടപടികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തുടങ്ങിയെങ്കിലും ഇതെല്ലാം നിര്‍ത്തിവെച്ചിരുന്നു.