വര്‍ക്കല: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നി കൊല്ലംമുള വെച്ചൂച്ചിറ കോലശ്ശേരി വീട്ടില്‍ നിന്ന് തിരുവല്ല എസ്. സി .എസ് ജംഗ്ഷനില്‍ കിഴക്കേകോവൂര്‍ വീട്ടില്‍ താമസിക്കുന്ന രാജി (35), മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ സുമേഷ് (33), പത്തനംതിട്ട കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ ശ്രീധരന്‍ (59)എന്നിവരാണ് അറസ്റ്റിലായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും പോലീസ് അറിയിച്ചു. പുല്ലാനികോട് സ്വദേശിയായ ജോളി എന്നയാള്‍ക്ക് സിംഗപ്പൂരില്‍ ഷിപ്പിംഗ് കമ്പിനിയിലേക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലാണ് അറസ്റ്റ്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, വനിതാ സി.പി.ഒ രമ്യ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി.