റെയില്‍വേയില്‍ ജോലിവാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍. കരുനാഗപ്പള്ളി മാലുമേല്‍ സ്വദേശി സുനില്‍കുമാറാണ് പോലീസിന്‍റെ പിടിയിലായത്. തട്ടിപ്പിനു ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതി സുനില്‍ കുമാര്‍ പലരില്‍ നിന്നായി ഒരു ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് വാങ്ങിയത്. സുനില്‍കുമാറും കണ്ണൂര്‍ സ്വദേശിയായ പവിത്രനും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയത്. കരുനാഗപ്പള്ളി ചവറ ഓച്ചിറ, കായംകുളം മേഖലയിലുള്ള നിരവധിപേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

കാസര്‍ഗോഡ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സുനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ 150 ഓളം പരാതികളാണ് ഇയാള്‍ക്കെതിരെ കരുനാഗപ്പള്ളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...