വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വ്​ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വി​നെ മേ​ലാ​റ്റൂ​ര്‍ പോലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ​ട്ടി​ക്കാ​ട്​ ചു​ങ്ക​ത്ത്​ സൈ​ന്‍ ട്രാ​വ​ല്‍​സ്​ ന​ട​ത്തി​യി​രു​ന്ന പാ​ണ്ടി​ക്കാ​ട്​ വ​ള​രാ​ട്​ സ്വ​ദേ​ശി അ​രി​വാ​യി​ല്‍ മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ ഇ​സാ​മാ​ണ്​ (20) അ​റ​സ്​​റ്റി​ലാ​യ​ത്. 2019ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

നൂ​റോ​ളം പേ​രി​ല്‍​നി​ന്നാ​യി 30,000വും ​അ​തി​നു മു​ക​ളി​ലു​മു​ള്ള സം​ഖ്യ​യും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്. പ​ണം ന​ല്‍​കി​യ​വ​ര്‍ വി​സ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ ന​ല്‍​കി​യ​​ പ​രാ​തി​ക​ളി​ല്‍ മേ​ലാ​റ്റൂ​ര്‍ പോലീ​സ്​ മൂ​ന്ന്​ കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​രു​ന്നു. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ല്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്ന പ്ര​തി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യെ പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്​​തു. മേ​ലാ​റ്റൂ​ര്‍ സി.​ഐ കെ. ​റ​ഫീ​ഖ്, എ​സ്.​ഐ മ​ത്താ​യി, സി.​പി.​ഒ​മാ​രാ​യ ഷൈ​ജു, രാ​ജീ​ഷ്, അം​ബി​ക, ഷ​മീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....