പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തിരുവല്ല ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് സെന്ററില്‍ പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്കുകള്‍ സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭാ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയായ ഡി ഡി.യു.ജി.കെ.വൈയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. കേരള നോളജ് ഇക്കണോമിക് മിഷന്റെ പങ്കാളിത്തവും ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്.ആദില, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ബിന്ദു രേഖ, തിരുവല്ല ഈസ്റ്റ് സി ഡി എസ് ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു സാംസണ്‍, ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























