ജോ​ലി ത​ട്ടി​പ്പ് ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം : കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ചൊ​വ്വ​ന്നൂ​ർ, ക​ട​വ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും 10 പേ​രി​ൽ നി​ന്നാ​യി 10 ല​ക്ഷ​ത്തോ​ളം ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ കു​ന്നം​കു​ളം പോലീസ് പി​ടി​കൂ​ടി. കൈ​പ്പ​റ​മ്പ് എ​ട​ക്ക​ള​ത്തൂ​ർ കി​ഴ​ക്കു​മു​റി വീ​ട്ടി​ൽ പ്ര​ബി​ൻ (34) നെ​യാ​ണ് സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.വ​നം വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​യിരുന്നു ത​ട്ടി​പ്പ്. പ്ര​ദേ​ശ​ത്തെ ചി​ല ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ചെ​റു​പ്പ​ക്കാ​രെ സ്വാ​ധീ​നി​ച്ച് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്. ഫോ​റ​സ്റ്റി​ന്റെ വ്യാ​ജ രേ​ഖ​ക​ളു​മാ​യി കാ​ക്കി പാ​ന്റും ധ​രി​ച്ചാ​ണ് ഇ​യാ​ൾ സ​മീ​പി​ച്ചി​രു​ന്ന​ത്.

വാ​ള​യാ​ർ റേ​ഞ്ച് ഓ​ഫി​സി​ലാ​ണ് ജോ​ലിയെ​ന്നും കോ​ട​തി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ല​ക്ട​റേ​റ്റി​ൽ വ​രു​മ്പോ​ൾ കാ​ണാ​മെ​ന്നു​മാ​ണ് ധ​രി​പ്പി​ച്ചി​രു​ന്ന​ത്. വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ പ​ല രേ​ഖ​ക​ളും കൈ​മാ​റി​യ​ത് ക​ല​ക്ട​റേ​റ്റി​ൽ കോ​ട​തി​യു​ടെ സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു. പ​ല​ത​വ​ണ​ക​ളി​ലാ​യി ഇ​വ​രി​ൽ​നി​ന്നും 60,000 മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ ഇ​യാ​ൾ വാ​ങ്ങി​യി​ട്ടു​ണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...

സമഗ്രമാറ്റവുമായി ലോട്ടറി ; ടിക്കറ്റുവില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടും ; ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കും

0
പാലക്കാട്‌ : ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും...

മോർഫിങ് കേസ് : തെളിവ് തേടി പോലീസ്, ശ്രീഹരിയെ ഇന്ന് ചോദ്യംചെയ്യും

0
കാക്കനാട് : തൃക്കാക്കര ഭാരതമാതാ കോളേജിലെ മോർഫിങ് കേസിൽ ജയിലിൽ കഴിയുന്ന...