ജോലി തട്ടിപ്പ് : ഓൺലൈനിലൂടെ തട്ടിയത് ലക്ഷങ്ങൾ, മലയാളികളടക്കം ഇരയായി – പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ബെംഗ്ലൂരുവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി മലയാളികള്‍ തട്ടിപ്പിനിരയായി. മടക്ക യാത്രയ്ക്ക് പോലും പണമില്ലാതെയാണ് ഇവര്‍ ബെംഗളൂരുവില്‍ കുടുങ്ങിയത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, യൂണിലിവര്‍,ടി വി എസ് അടക്കം വന്‍കിട സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കം നിരവധി പേരുടെ പണം തട്ടിയത്. ഇന്‍സ്റ്റന്‍റ് കരിയര്‍ സർവീസ്,കെ ടു ഇന്‍സൈറ്റ് എന്ന ഏജന്‍സികളുടെ പേരിലായിരുന്നു പരസ്യം. താമസവും ഭക്ഷണവും സൗജന്യം, മാസം 25000 മുതല്‍ 75000 വരെ ശബളവുമായിരുന്നു വാഗ്ദാനം. രജിസ്ട്രേഷന്‍ തുകയായി 3000 മുതല്‍ 5000 വരെ വാങ്ങി.

ഈ പണം ശമ്പളത്തിനൊപ്പം തിരികെ നല്‍കുമെന്ന് പറഞ്ഞു. പരസ്യത്തില്‍ കണ്ട വിലാസം തേടി ഹൊസ്സൂര്‍ അതിര്‍ത്തി മേഖലയിലാണ് എത്തിയത്. മൂന്ന് പേര്‍ക്ക് കഷ്ടിച്ച് കിടക്കാന്‍ കഴിയുന്ന മുറിയിലേക്കാണ് മലയാളികളായ ആറ് പേരെ എത്തിച്ചത്. ടി വി എസ് കമ്പനിയില്‍ ജോലിക്ക് എന്ന് പറഞ്ഞ് മറ്റൊരു വര്‍ക് ഷോപ്പിലേക്ക് രാവിലെ കൊണ്ടുപോയി. കൈയ്യിലുണ്ടായിരുന്ന പണവും തീര്‍ന്നതോടെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാതെയായി. ബെംഗ്ലൂരുവിലെ മലയാളി കൂട്ടായ്മകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ഇവര്‍. ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പരസ്യം നല്‍കിയ ഏജന്‍സികള്‍ അംഗീകാരമില്ലാത്തതാണെന്ന് വ്യക്തമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...