ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ ഐബിപിഎസ് ക്ലര്‍ക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷാ നടപടികള്‍ ജൂലായ് ഒന്ന് മുതല്‍ ആരംഭിച്ചു. അപേക്ഷാ ഫോറം സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ബി പി എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibps.in വഴി അപേക്ഷിക്കാം. ഹോംപേജില്‍പോയ ശേഷം സിആര്‍പി ക്ലര്‍ക്ക് വേണ്ടിയുള്ള അപേക്ഷ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. ഫീസ് അടച്ച ശേഷം സമര്‍പ്പിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പേജ് ഡൗണ്‍ലോഡ് ചെയ്ത് കൂടുതല്‍ ആവശ്യത്തിനായി അതിന്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കുക.
ഗസ്റ്റ് ലക്‌ചറർ ഒഴിവ്
ഗവ.കോളേജ് തലശ്ശേരി ചൊക്ലിയിൽ കോമേഴ്സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്‌ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരേയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലായ് 5ന് രാവിലെ 10.30 മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800, 9188900210
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
സിമെറ്റ് ഡയറക്ടറേറ്റിൽ ഒഴിവുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ സെക്രട്ടേറിയേറ്റിലെ ജോയന്റ് സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികളിൽ നിന്നോ, സർക്കാർ സർവ്വീസിലെ സമാന തസ്തികളിൽ നിന്നോ വിരമിച്ച 59 വയസ് കഴിയാത്തവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം പ്രതിമാസം 35,300 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്. www.simet.in ലെ SB Collect മുഖേന ഫീസ് അടയ്ക്കാം. www.simet.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പെൻഷൻ പേയ്‌മെന്റ് ഓർഡറിന്റെയോ സമാന രേഖകളുടെയോ പകർപ്പ് സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ജൂലൈ 15 നകം അയയ്ക്കണം. ജൂലൈ 25 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചിട്ടുള്ളവരും 59 വയസ് കഴിയാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2302400.