തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. നീരജ് എന്നയാളാണ് കൊല്ലപ്പെട്ടത്. 22 തവണയാണ് ഇയാള്‍ക്ക് കുത്തേറ്റത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

നീരജിന്റെ സുഹൃത്തുക്കളായ മുകേഷ്, രാകേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നീരജിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ, കൃഷ്ണന്‍, രവി എന്നിവര്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു. കോണ്‍ട്രാക്‌ട് ജീവനക്കാരായ കൃഷ്ണനെയും രവിയേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് പകരം മുകേഷിനും രാകേഷിനും ജോലി നല്‍കി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്.

ഡ്യൂട്ടി കഴിഞ്ഞ് പോകുകയായിരുന്ന മുകേഷിനും രാകേഷിനുമൊപ്പം നീരജും ഉണ്ടായിരുന്നു. ഈ സമയത്ത് കൃഷ്ണനും രവിയും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച നീരജിനെ കൃഷ്ണനും രവിയും ചേര്‍ന്ന് കുത്തുകയായിരുന്നു. ആക്രമണത്തില്‍ മുകേഷിനും രാകേഷിനും പരിക്ക് പറ്റി.

ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. കൃഷ്ണനും രവിക്കുമൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പോലീസ് കൃഷ്ണനേയും രവിയേയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളേയും പോലീസ് പിടികൂടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...