ന്യൂഡല്‍ഹി: ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമത്തില്‍ മെട്രോ സ്റ്റേഷന്റെ മുകളില്‍ നിന്നും ചാടിയ യുവതി മരിച്ചു. ഡല്‍ഹി അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്നുമാണ് പഞ്ചാബ് ഹോഷിയാര്‍പുര്‍ സ്വദേശിനിയായ യുവതി ചാടിയത്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചാടാനൊരുങ്ങി നിന്ന യുവതിയെ പിന്തിരിപ്പിക്കാന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും യുവതി വഴങ്ങിയില്ല.യുവതി ചാടുമെന്ന് മനസിലായ ഉദ്യോഗസ്ഥര്‍ പുതപ്പ് ഉപയോഗിച്ചാണ് യുവതിയെ രക്ഷിച്ചത്. എന്നാല്‍ വീഴ്ചയില്‍ ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.