കര്‍ണാടകത്തില്‍ കിണര്‍ നിര്‍മ്മാണത്തിനായി പോയ കൊട്ടാരക്കര സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : കര്‍ണാടകത്തില്‍ കിണര്‍ നിര്‍മ്മാണത്തിനായി പോയ തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി പരാതി. കൊട്ടാരക്കര വാളകം സ്വദേശി ഗോപാലന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. വാളകം, ഇടയം കോളനിയില്‍ കാവിരയ്യത്തു വീട്ടില്‍ ഗോപാലന്‍ 6 മാസമായി കര്‍ണാടകത്തിലെ ഉടുപ്പിയില്‍ കിണര്‍ പണി ചെയ്തുവരികയാണ്. എഴുകോണ്‍ സ്വദേശിയായ കരാറുകാരനാണ് ഗോപാലനെ ജോലിക്കായി ഇവിടേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം മരണ വിവരമോ മൃതദേഹം സംസ്കരിച്ചതോ കരാറുകാരന്‍ കുടുംബാംഗങ്ങളെ അറിയിച്ചില്ല.

ഉടുപ്പിയില്‍ ജോലിചെയ്യുന്ന ഒരാള്‍ ഗോപാലന്റെ വീടിനു സമീപമുള്ള അയാളുടെ ഒരു ബന്ധുവിനെ വിളിച്ചു ഗോപാലന്‍ മരിച്ചതായി പറഞ്ഞു. അങ്ങനെയാണ് തിങ്കള്‍ വൈകിട്ട് 6 മണിയോടെ ഗോപാലന്റെ മരണവിവരം ബന്ധുക്കള്‍ അറിഞ്ഞത്. അന്നു രാത്രിയില്‍ തന്നെ കൊട്ടാരക്കര പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി. ഗോപാലന്റെ മൃതദേഹം സാംസ്‌കരിച്ചെന്നും ചിതാഭസ്മം എത്തിച്ചു തരാമെന്നും കരാറുകാരന്‍ പറഞ്ഞതായി മകള്‍ ഗോപിക പറയുന്നു. മരിച്ച്‌ മൂന്നുദിവസമായിട്ടും മരണവിവരം കരാറുകാരന്‍ അറിയിക്കാത്തതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...