വാഷിങ്ടൺ : അമേരിക്ക കഴിഞ്ഞ നാലുവര്‍ഷം കൈവരിച്ച പുരോഗതി എണ്ണിപ്പറഞ്ഞ് വിടവാങ്ങല്‍ പ്രസംഗവുമായി ജോ ബൈഡന്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടേയും യുക്രൈന്‍ അധിനിവേശത്തിന്റേയും പശ്ചാത്തലത്തില്‍ റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളെ ബൈഡന്‍ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ചൈനയ്ക്ക് ഒരു തരത്തിലും അമേരിക്കയെ മറികടക്കാനാകില്ലെന്നും അമേരിക്ക ലോകത്തിലെ സൂപ്പര്‍പവറായി തന്നെ നിലനില്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ഇസ്രയേല്‍-ഹമാസ് കരാര്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായി ട്രംപിനെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ബൈഡന്റെ അവസാന വിദേശനയപ്രസംഗം. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് താനെത്തുമ്പോള്‍ തകര്‍ന്ന് തരിപ്പണമായിരുന്ന അമേരിക്കയുടെ വിദേശബന്ധങ്ങള്‍ പുനര്‍നിര്‍മിച്ചത് തന്റെ സര്‍ക്കാരാണെന്ന് ബൈഡന്‍ പറഞ്ഞു. ഇപ്പോള്‍ അമേരിക്കയും സഖ്യകക്ഷികളും ശക്തരാണ്. എതിരാളികള്‍ ദുര്‍ബലരാണ്. നാറ്റോ സഖ്യവും ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും അമേരിക്ക കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1