ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്താല്‍ മതി ; ഗുണങ്ങള്‍ പലതാണ്

For full experience, Download our mobile application:
Get it on Google Play

ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പേശികളെ ശക്തിപ്പെടുത്താനും സ്റ്റാമിന മെച്ചപ്പെടുത്താനും ജോഗിംങ് ചെയ്യുന്നത് സഹായിക്കും. ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പതിവായി ജോഗിംങ് ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവർത്തനം മെച്ചപ്പെടുത്തും.  ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും  രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

വണ്ണം കുറയ്ക്കാനും കഴിയും. ജോഗിംങ് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ജോഗിംങ് സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും വിഷാദത്തിന്‍റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനുമൊക്കെ ജോഗിംങ് ചെയ്യുന്നത് ഗുണം ചെയ്യും.

പതിവായി ജോഗിംങ് ചെയ്യുന്നത് നിങ്ങളുടെ സ്റ്റാമിന കൂട്ടാനും മൊത്തത്തിലുള്ള നിങ്ങളുടെ ഊര്‍ജവും ആരോഗ്യവും സംരക്ഷിക്കാനും സഹായിക്കും. പതിവായി ജോഗിംങ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ഥിരമായി ജോഗിംങ് ചെയ്യുന്നത് നിങ്ങളുടെ ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൈപ്പര്‍ടെന്‍ഷനെ നിയന്ത്രിക്കാനും സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...