രാജ്യത്ത് ജനാധിപത്യം വീണ്ടെടുക്കുക എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ ഏക ലക്ഷ്യമെന്ന് ജോൺ ബ്രിട്ടാസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: എസ്‌ ഐ എർ പ്രക്ഷോഭത്തിന്റെ മുഴുവൻ ശ്രദ്ധയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ശക്തമായ മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി. ദി ഇന്ത്യൻ എക്സ്പ്രസ്സിലെ നീത ശർമയുമായുടെ ചോദ്യവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം ചോദ്യങ്ങളെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം വീണ്ടെടുക്കുക എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ ഏക ലക്ഷ്യമെന്ന് അദ്ദേഹം കുറിച്ചു.

ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികൾ കൈകോർത്തത് രാഷ്ട്രീയ നേട്ടങ്ങൾ പ്രതീക്ഷിച്ചല്ല. മുൻപ് സിപിഐഎമ്മിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ പോലും അത് ഏറ്റെടുക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനിച്ചത്. തങ്ങൾ അധികാരത്തിനായി ദാഹിക്കുന്നവരല്ലെന്നും, ചില വ്യക്തമായ നിലപാടുകളും ആശയങ്ങളുമാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു സിപിഐഎം പ്രവർത്തകൻ എന്ന നിലയിൽ അഭിമാനമുണ്ടെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂലത്തറ ആൾക്കൂട്ട ആക്രമണം : കൊല്ലപ്പെട്ട 40കാരനെ തിരിച്ചറിയാനാകാതെ പോലീസ്

0
പാലക്കാട് : മൂലത്തറ ആൾക്കൂട്ട ആക്രമണം നടന്നിട്ട് ദിവസങ്ങളായിട്ടും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനാകാതെ...

‘എന്നെ കൊല്ലാൻ ഗൂഢാലോചന നടത്തി’ ; ഭർത്താവിനെതിരെ പരാതിയുമായി മന്ത്രി രേഖ ആര്യ

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് വനിതാ ശിശുവികസന മന്ത്രി രേഖ ആര്യ ഭർത്താവ്...

പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കും ; ബിജെപി അധ്യക്ഷൻ്റെ പ്രസ്താവന...

0
ജയ്പുർ: പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന ബിജെപി...

മലയാളി ദമ്പതികൾ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

0
ന്യൂ​ഡ​ൽ​ഹി: മലയാളി ദ​മ്പ​തി​ക​ളെ ഗു​രു​ഗ്രാ​മി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്...