കേരള കോൺഗ്രസ് (ജെ) സംസ്ഥാന വൈസ് ചെയർമാൻ ആയി ജോൺ കെ മാത്യൂസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : കേരള കോൺഗ്രസ് (ജെ) സംസ്ഥാന വൈസ് ചെയർമാൻ ആയി ജോൺ കെ മാത്യൂസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കുമ്പനാട് സ്വദേശിയാണ്. കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിലാണ്  ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 1964-ൽ കേരള കോൺഗ്രസ് രൂപീകരണത്തെ തുടർന്ന് കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെ പ്രവർത്തനം ആരംഭിച്ച ജോൺ കെ മാത്യൂസ് 1967-ൽ കെ.എസ്.ഇ സംസ്ഥാന വൈസ് പ്രസിഡൻറ്, 1970-ൽ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1970 മുതൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി ആറന്മുള നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1975 – ൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.

1980 മുതൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായും ഉന്നതാധികാര സമിതി അംഗമായും പ്രവർത്തിച്ചുവന്ന അദ്ദേഹം സംസ്ഥാന വൈസ് ചെയർമാനായി ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു. SIDCO, KTDC, SIDBE, KFC, SIDKEL തുടങ്ങി നിരവധി കോർപ്പറേഷനുകളിലും KSEB അഡ്വൈസറി ബോർഡ്, പവര്‍ ഡെവലപ്മെന്റ് കമ്മിറ്റി, SSI ബോർഡ്, RBI അഡ്വൈസറി ബോർഡ്, പ്ലാനിങ് ബോർഡ് വർക്സ് ഗ്രൂപ്പ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...