ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു , മുൻ എം എൽ എമാരെ അണിനിരത്തി പുതിയ പാർട്ടി ; എല്ലാം ബി ജെ പിയുടെ പിന്തുണയോടെ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജോണി നെല്ലൂർ കേരള കോൺഗ്രസ് പാർട്ടി വിട്ടു. യു ഡി എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ മുൻ എം എൽ എമാരെ അണിനിരത്തി സംസ്ഥാനത്ത് ബി ജെ പിയുടെ പിന്തുണയോടെ പുതിയ പാർട്ടി നിലവിൽ വരുന്നതായി റിപ്പോർട്ടുകളുണ്ട്. മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും മതേതര ദേശീയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികൾക്ക് യു ഡി എഫിൽ നിന്ന് അംഗീകാരം ലഭിക്കുന്നില്ലെന്നും ജോണി നെല്ലൂർ കുറ്റപ്പെടുത്തി. ‘വരാൻ പോകുന്നത് ക്രിസ്ത്യൻ പാർട്ടിയല്ല. എല്ലാ സമുദായത്തിൽപ്പെട്ട ആളുകളും അതിലുണ്ടാകും. ദേശീയ കാഴ്ചപ്പാടുള്ള ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. ആരോടും പ്രത്യേക മമതയില്ലാതെ പ്രവർത്തിക്കണം. ആർക്കും ബദലാകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.’ – ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.

നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ പി പി) എന്നാണ് പുതിയ പാർട്ടിയുടെ പേര്. കുറച്ച് നാളായി പാർട്ടിയുടെ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ നടന്നുവരികയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.ജോണി നെല്ലൂരിനെ കൂടാതെ മാത്യു സ്റ്റീഫൻ, ജോർജ് ജെ മാത്യു എന്നിവരും എൻ പി പിയുടെ തലപ്പത്തുണ്ടാകുമെന്നാണ് സൂചന. പത്തനംതിട്ട യു ഡി എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച വിക്ടർ ടി തോമസും പാർട്ടിയിലുണ്ടായേക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയർമാനായിരുന്നു ജോണി നെല്ലൂർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...