ജോൺസൺ കീപ്പള്ളിലിന് അർഹതയുടെ അംഗീകാരം : ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിദ്യാർത്ഥിയുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ ശരിയായ വികസനമാണ് ശരിയായ വിദ്യാഭ്യാസം. ശരിയായ വിദ്യാഭ്യാസമാണ് ശരിയായ രാഷട്രത്തെ സൃഷ്ടിക്കുന്നതെന്നാണ് ഗാന്ധിജി വിശ്വസിച്ചത്. അത്തരത്തിലുള്ള വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കുന്നവർ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകുകയാണ്. രാജ്യസ്നേഹം നിറഞ്ഞ യുവ തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജോൺസൺ കീപ്പള്ളിൻ്റെ സേവനം അതുല്യമാണ്. അർഹതയുടെ അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

പത്തംതിട്ട വൈ.എം.സി.എ.യിൽ നടന്ന ഗാന്ധി സ്മൃതി സംഗമവും മഹാത്മ ഗാന്ധി ദേശസേവ പുരസ്ക്കാരത്തിനർഹനായ ജോൺസൺ കീപ്പള്ളിലിൻ്റെ അനുമോദന യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.സി.സി. പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോസ് പാറക്കടവിൽമുഖ്യ പ്രഭാഷണം നടത്തി. ലെബി ഫിലിപ്പ് മാത്യു, റവ.ഫാ. ഡാനിയേൽ പുല്ലേലിൽ,ഡോ. ജോൺ പനക്കൽസാമുവൽ പ്രക്കാനം,
ഡോ.ജോർജ്ജ് വർഗീസ് കൊപ്പാറ, അഡ്വ.റഷീദ്, പ്രീത് ചന്ദനപ്പള്ളി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...