സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ-ജനദ്രോഹ നയങ്ങൾക്കെതിരെ 2025 മെയ്‌ 20 ന് ദേശീയ പണിമുടക്ക് നടക്കുന്നതിന്റെ മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ നടന്നു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്‌. ജയമോഹൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
എ ഐ ടി യു സി ജില്ലാ പ്രസിഡന്റ്‌ എം. മധു അധ്യക്ഷത വഹിച്ചു. സംയുക്ത സമരസമിതി ജനറൽ കൺവീനർ കെ. സി. രാജഗോപാലൻ തീരുമാനങ്ങൾ വിശദീകരിച്ചു. സി ഐ ടി യു നേതാക്കളായ പി. ബി. ഹർഷകുമാർ, സുനിതാ കുര്യൻ,എസ്‌. ഹരിദാസ്, പി. ആർ. പ്രസാദ്, ആർ. ഉണ്ണികൃഷ്ണപിള്ള, ആർ. സനൽകുമാർ, എ ഐ ടി യു സി നേതാവ് ബെൻസി തോമസ്, ടി യു സി ഐ നേതാക്കളായ രാജീവ്‌ പുരുഷോത്തമൻ, കെ. ഐ. ജോസഫ്, കെ ടി യു സി (എം) നേതാവ് അഡ്വ. ബോബി, എൻ എൽ യു നേതാവ് രാജൻ സുലൈമാൻ എന്നിവർ സംസാരിച്ചു.

ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ ഏരിയ/മണ്ഡലം കൺവെൻഷനുകൾ നടത്തുവാൻ തീരുമാനിച്ചു. പണിമുടക്കിന്റെ പ്രചരണാർത്ഥം മെയ്‌ 12 ന് സി ഐ ടി യു ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ക്യാപ്റ്റൻ ആയിട്ടുള്ള തെക്കൻമേഖല ജാഥയ്ക്ക് ജില്ലയിൽ തിരുവല്ല, റാന്നി പത്തനംതിട്ട, കോന്നി, അടൂർ കേന്ദ്രങ്ങളിൽ വൻപിച്ച തൊഴിലാളി പങ്കാളിത്തത്തോടുകൂടി സ്വീകരണം നൽകുവാൻ തീരുമാനിച്ചു. പഞ്ചായത്ത്-മുനിസിപ്പൽ കേന്ദ്രങ്ങളിൽ കാൽനട പ്രചരണ ജാഥ നടത്തുവാൻ തീരുമാനിച്ചു. മെയ്‌ ഒന്നിന് സർവ്വ ദേശീയതൊഴിലാളി ദിനത്തിൽ സംയുക്തമായി ഏരിയ കേന്ദ്രങ്ങളിൽ റാലിയും പൊതുയോഗവും നടത്തുവാനും കൺവൻഷൻ തീരുമാനിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ നിർമ്മാണം ; നിർമാണ യൂണിറ്റ് പൂട്ടിച്ചു

0
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ...

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന് കെജ്‌രിവാൾ ; പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മെറ്റയ്ക്ക് ഉപദേശം

0
ന്യൂഡൽഹി : തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി...

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസ് ; തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

0
ന്യൂഡൽഹി : സഹപ്രവർത്തകയെ ബലാത്സംഗ ചെയ്‌തെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ...