മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ തര്‍ക്കം, സ്ത്രീയും കുട്ടിയും അടങ്ങുന്ന കുടുംബത്തെ മര്‍ദ്ദിച്ചു : പ്രതികളില്‍ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വേങ്ങല്‍ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. അഞ്ചംഗ സംഘത്തിലെ ഒന്നാം പ്രതി കാവുംഭാഗം അഴിയിടത്ത്ചിറ അമ്മണത്തുംചേരില്‍ വീട്ടില്‍ എ.ഡി.ഷിജു (37)വാണ് പിടിയിലായത്. അഴിയിടത്തുചിറ ചാലക്കുഴി പടിഞ്ഞാറേ കുറ്റിക്കാട്ടില്‍ പ്രമോദിനും കുടുംബത്തിനുമാണ് ആക്രമികളില്‍നിന്നും അപമാനവും ദേഹോപദ്രവവും ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ നടന്ന ഗാനമേളയ്ക്കിടെ കുടുംബം ഇരുന്നതിന് സമീപത്ത് നിന്ന് പ്രതികള്‍ ഡാന്‍സ് കളിച്ചു. ഇവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌റ്റേജിന്റെ മുന്നില്‍ വെച്ച് പ്രതികള്‍ പ്രമോദിനെയും ഭാര്യ ചിഞ്ചുവിനെയും കൈയേറ്റം ചെയ്യുകയായിരുന്നു. അസഭ്യം വിളിച്ചുകൊണ്ട് ഇവരുടെ മകളുടെ കൈയില്‍ കസേര എടുത്തടിച്ചു.

തടയാന്‍ ശ്രമിച്ച പ്രമോദിനും മര്‍ദ്ദനമേറ്റു. രണ്ടാം പ്രതി ഓമനക്കുട്ടന്‍ ചെരുപ്പിട്ട് മുഖത്ത് ചവുട്ടി. മൂന്നു മുതല്‍ 5 വരെ പ്രതികളായ വിപിന്‍, ഉദയന്‍, ഇയാളുടെ മകന്‍ എന്നിവര്‍ ചേര്‍ന്ന് നിലത്തിട്ട് ചവുട്ടി. ഷിജു ചിഞ്ചുവിന്റെ ദേഹത്ത് അടിക്കുകയും ചുരിദാര്‍ വലിച്ചു കീറുകയും ചെയ്തു. ചിഞ്ചു സേ്റ്റഷനിലെത്തി നല്‍കിയ മൊഴിയനുസരിച്ച് എസ്.ഐ എന്‍ സുരേന്ദ്രന്‍ പിള്ളയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷിജുവിനെ ക്ഷേത്രപരിസരത്തുനിന്നും ഉടനെ തന്നെ കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതി സ്ഥിരമായി ഈ ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...

ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം ; ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ പെട്രോൾ ബോംബ്...

0
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അവാമി ലീഗ്...