ചെങ്ങന്നൂര്‍ : ദ്വിദിന പണിമുടക്കിനോടനുബന്ധിച്ച് ചെങ്ങന്നൂരില്‍ സംയുക്ത ട്രേഡ് യൂണിയന്റെ പ്രകടനവും പൊതുസമ്മേളനവും നടന്നു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെ.സാദത്ത്, എം.കെ മനോജ്, ഐഎച്ച്ആര്‍ഡി എംപ്ളോയീസ് യൂണിയന്‍ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പ്രേം.പി, കെ.കെ.ചന്ദ്രന്‍, പ്രവീണ്‍ എന്‍ പ്രഭ, ഗോപിനാഥന്‍, പി.ഡി സുനീഷ് കുമാര്‍, വി.ജി അജീഷ്, മോഹന്‍ കുമാര്‍, വി.വി അജയന്‍, റെജി മോഹന്‍, ജിനീഷ് കുമാര്‍, മനു എം തോമസ്, പി.എ ബാലന്‍, സബീനാ, കെ.പി മുരുകേശ്, കെ.ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.





























