അറസ്റ്റിലായവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാം ; നിർണായക ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ക്രിമിനൽ നടപടി ചട്ട പരിഷ്‌ക്കരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയാണ് നിർണായക ബിൽ അവതരിപ്പിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് അധികാരം നൽകുന്നതാണ് ഭേദഗതി ബില്ല്.

1920ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ടിന് പകരമാണ് നിയമം. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും വിരലടയാളം, കൈപ്പത്തിയുടെ വിശദാംശങ്ങൾ, കാൽപാദത്തിന്റെ വിവരങ്ങൾ, ഐറിസ്, റെറ്റിന സ്‌കാൻ, ഒപ്പ്, കൈയ്യക്ഷരം, ചിത്രങ്ങൾ എന്നിവ ശേഖരിക്കാമെന്നാണ് പുതിയ ബിൽ. എന്നാൽ ബിൽ അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു.

ബിൽ മൗലിക അവകാശങ്ങളുടെയും ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബിൽ കൊണ്ടുവന്നതെന്നും വിവര സുരക്ഷിതത്വത്തിന് സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമം നിർമിക്കാമെന്നും ആഭ്യന്തര സഹമന്ത്രി പാർലമെന്റിനെ അറിയിച്ചു. കോടതി വെറുതെ വിടുന്നവരുടെ വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കില്ല എന്നും കേന്ദ്രം ഉറപ്പ് നൽകി. അതിനിടെ പെട്രോളിന്റെയും അവശ്യമരുന്നുകളുടെയും വിലക്കയറ്റം ഉന്നയിച്ച് ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ 12 മണിവരെ തടസപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...