സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറിയായി ജോജോ കോവൂരിനെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറിയായി ജോജോ കോവൂരിനെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി എ.പി ജയന്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.ആര്‍ ഗോപിനാഥന്‍, അഡ്വ. കെ.ജി രതീഷ് കുമാര്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, ലിസി ദിവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മറ്റിയാണ് തിരഞ്ഞെടുത്തത്. വി.ടി ലാലച്ചന്‍ അധ്യക്ഷത വഹിച്ചു. നിലവിലെ സെക്രട്ടറിയായിരുന്ന ടി.ജെ ബാബുരാജ് അവധിയില്‍ പോയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

കോളജ് പഠന കാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയരംഗത്തു പ്രവേശിച്ച് വിദ്യാർത്ഥി-യുവജനസംഘടനയുടെ ജില്ലാ സെക്രട്ടറി, പ്രസിഡൻറ് എന്ന നിലയിലും സി.പി.ഐയുടെ റാന്നി താലൂക്ക് കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും നിരവധി വർഷം പ്രവർത്തിച്ചു. നിലവിൽ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡൻ്റായും റാന്നി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗമായും പുല്ലാട്-റാന്നി ബ്ലോക്ക് ഫാർമേർസ് പ്രൊഡൂസേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻറായും പ്രവർത്തിക്കുന്നു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും : മന്ത്രി എന്‍.ഷംസുദ്ദീന്‍

0
പന്തളം : നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി...

പേമാരിയും ഉരുള്‍പൊട്ടലും നടന്ന മലയോര മേഖലക്ക് പ്രത്യേക സഹായധന പാക്കേജ് അനുവദിക്കണം : ജില്ലാ...

0
പത്തനംതിട്ട : മലയോര മേഖലയായ ചിറ്റാര്‍, കുളങ്ങരവാലി, തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാക്കുളം,...

വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...