Saturday, June 22, 2024 4:22 pm

ജോജുവിന്റെ കാർ തകർത്ത കേസ് ; മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജോജുവിന്റെ കാർ തകർത്ത കേസിൽ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പി.ജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ഹർജിയാണ് പരിഗണിക്കുന്നത്. കേസിലെ പ്രതികളായ ടോണി ചമ്മണി ഉൾപ്പടെയുള്ളവർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കൊച്ചി മുൻമേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേർക്കാണ് എറണാകുളം സിജെഎം കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ.

6 ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. ഈ തുകയുടെ പകുതി കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ള. എട്ടു പ്രതികൾ ഉള്ള കേസിൽ ഒരാൾ 37500 വീതം നൽകണം എന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം ഇന്ധന വിലവർധനവിനെതിരെയുള്ള കോൺഗ്രസ്‌ സമരത്തെ തകർക്കാൻ ശ്രമിച്ച ജോജു പരസ്യമായി മാപ്പ് പറയതെ ഒത്ത് തീർപ്പിന്നില്ലെന്നാണ് കോൺഗ്രസ്‌ നിലപാട്. സിനിമ ലൊക്കേഷനിലേക്കുള്ള യൂത്ത് പ്രതിഷേഷേധങ്ങളുടെ കോൺഗ്രസ്‌ നേതൃത്വത്തിന് താല്പര്യമില്ല. സമരം സിനിമാ വ്യവസായത്തിനെതിരല്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് കെപിസിസി യോഗ തീരുമാനമാണ്. ഇത്തരം സമരം ചെയ്യാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയമായ ആക്ഷേപങ്ങൾ രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരം കോൺഗ്രസിന് ചേർന്ന രീതിയല്ല. പാർട്ടി നിർദ്ദേശം ലംഘിച്ചാൽ നടപടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചക്ക ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു

0
നമ്മുടെ പ്രകൃതിയില്‍നിന്ന് തന്നെ ലഭിക്കുന്ന ചക്കയ്ക്ക് ധാരാളം ഔഷധമൂല്യങ്ങളുണ്ട്. ഇത് കൂടുതലായി...

യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

0
മണ്ണഞ്ചേരി: യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം മഞ്ഞപ്പാറ...

സില്‍വർ ലൈന്‍ പദ്ധതിക്ക് വേണ്ടി വീണ്ടും ആവശ്യം ഉന്നയിച്ച് കേരളം

0
ദില്ലി: സില്‍വർ ലൈന്‍ പദ്ധതിക്ക് വേണ്ടി വീണ്ടും ആവശ്യം ഉന്നയിച്ച് കേരളം....

ബിലീവേഴ്‌സ് ഈസ്റ്റൺ സഭയെ ഇനി സാമുവല്‍ മാര്‍ തെയോഫിലോസ് നയിക്കും

0
പത്തനംതിട്ട : ബിലീവേഴ്‌സ് ഈസ്റ്റൺ സഭയെ ഇനി സാമുവല്‍ മാര്‍ തെയോഫിലോസ്...