Friday, July 4, 2025 4:17 pm

ജോജുവും നികുതി അടയ്ക്കുന്ന പൗരന്‍ – പ്രതിഷേധിക്കാനുള്ള അവകാശമുണ്ട് ; ഹൈബി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജോജുവും നികുതി അടയ്ക്കുന്ന പൗരന്‍ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട് ഹൈബി ഈഡന്‍ എംപി. എന്നാല്‍ മോദി- പിണറായി കൂട്ടുകെട്ടില്‍ രാജ്യത്തും സംസ്ഥാനത്തും വര്‍ധിക്കുന്ന ഇന്ധനവിലയില്‍ പ്രതിഷേധിക്കേണ്ടത് അനിവാര്യതയാണെന്നും ഹൈബി പ്രതികരിച്ചു.

ഹൈബി ഈഡന്റെ വാക്കുകള്‍-
ജോജു ജോര്‍ജിന്റെ സമരമാണ് മാധ്യമങ്ങളില്‍ കണ്ടത്. നികുതി അടക്കാനുള്ള പൗരനെന്ന നിലയില്‍ പ്രതികരിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാല്‍ ലക്ഷക്കണക്കിനാളുകളുടെ പ്രയാസവും പ്രശ്‌നവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടിയത്. മോദി-പിണറായി കൂട്ടുകെട്ടില്‍ ഇന്ന് പെട്രോള്‍ വില 110 കടന്നു. ഇതില്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വലിയ പങ്കുണ്ട്.

ജനജീവിതം തടസ്സപ്പെട്ടെങ്കില്‍ അതിനെയും അംഗീകരിക്കില്ല. പാര്‍ലമെന്റിലും വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെയാണ് നടന്‍ ജോജു ജോര്‍ജ് രോക്ഷാകുലനായത്. റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. വെെറ്റിലയാണ് പ്രതിഷേധം.

“മണിക്കൂറുകളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സമരത്തിലൂടെ ചെയ്യുന്നത്. അതിനാലാണ് താന്‍ സ്വരം ഉയര്‍ത്തിയത്” എന്ന് ജോജു മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഒരിക്കലും വാര്‍ത്തയ്ക്ക് വേണ്ടിയല്ല. സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നതിനാല്‍വിഷയത്തില്‍ ജോജു ജോര്‍ജിന് പിന്തുണയുമായി കൂടി നിന്ന ജനങ്ങളും എത്തിയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന താരത്തിലാകരുത് സമരങ്ങള്‍ ചെയ്യേണ്ടത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണില്‍ ചിറ്റയവും രാജു എബ്രഹാമും പങ്കെടുക്കും

0
പത്തനംതിട്ട: ലഹരിക്കെതിരെ തന്റെ നേതൃത്വത്തിൽ ജൂലൈ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന...

“സാറേ എനിക്ക് ഉടുപ്പും പാൻ്റുമില്ല, ഞാൻ സ്കൂളിൽ വരുന്നില്ല” – ആദിവാസി ഉന്നതികളിൽ ഡ്രോപ്...

0
റാന്നി : കേരള സർക്കാരിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി...

ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണം

0
തൃശൂർ: തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന്...

പാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിന് സംസ്ഥാന ടെക്നിക്കൽ സെല്ലിന്റെ അവാർഡുകൾ

0
പാലക്കാട് : പാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിനെ സംസ്ഥാന ടെക്നിക്കൽ...