ക്രൊയേഷ്യയിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിച്ചു ; മുഖ്യപ്രതി അടൂർ സ്വദേശി ഷിനോ സജി ജോൺ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. അടൂർ കണ്ണങ്കോട് കടുവുങ്കൽ ഹൗസിംഗ് പ്ലോട്ടിലെ ഗ്രേസ് വില്ലയിൽ സജി ജോണിന്റെ മകൻ ഷിനോ സജി ജോൺ (28) ആണ് ഇലവുംതിട്ട പോലീസ് പിടിയിലായത്.

മാത്തൂർ സ്വദേശി രജനി ഉൾപ്പടെ മൂന്ന് യുവതികളെ ക്രൊയേഷ്യയിൽ നഴ്സിംഗ് ജോലി വാങ്ങി നല്കാമെന്ന് വിശ്വസിപ്പിച്ച് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണിന്റെ നിർദ്ദേശപ്രകാരം ഇലവുംതിട്ട എസ്.എച്ച്.ഓ  ടി.കെ.വിനോദ് കൃഷ്ണൻ, എസ് ഐമാരായ ഗോപൻ ജി, അശോക് കുമാർ, എ എസ് ഐ മാത്യു കെ ജോർജ്ജ് , സി.പി.ഒ മാരായ എസ് ശ്രീജിത്ത്, അജിത് എസ് പി, ഷാലു എസ്, രമ്യത്ത് രാജൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

0
പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ...

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...