പടികള്‍ കയറാന്‍ കഴിയില്ല ; ജോമിയെ കാണാന്‍ ഗതാഗത മന്ത്രി നേരിട്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അപകടത്തില്‍ കാല് നഷ്ടപ്പെട്ട പത്തനംതിട്ട കണ്ണങ്കര കുരിശുങ്കല്‍ ജോമി വാഹനീയം അദാലത്തില്‍ പരാതി നല്‍കാന്‍ പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസിലെത്തി പടിക്കെട്ടുകള്‍ കയറാനാവാതെ കുഴങ്ങി. ഇത് അറിഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു പരാതി പരിഹാരത്തിനായി ജോമിയുടെ അടുത്തെത്തി. അപകടത്തില്‍ പരിക്കേറ്റ് കാലുകള്‍ നഷ്ടപ്പെട്ട ജോമിയുടെ ചികിത്സ നടക്കവേയാണ് ഭാര്യ അജിത കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്. ആര്‍സിസിയില്‍ അജിതയുടെ ചികിത്സ നടക്കുകയാണ്.

കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമായിരുന്നു ഒരു ഓട്ടോ. എന്നാല്‍, ആശുപത്രി ചിലവുകള്‍ കൂടി വന്നതോടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഓട്ടോയുടെ ടാക്സും ഇന്‍ഷുറന്‍സും കുടിശികയായി. പണമടയ്ക്കാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതിരുന്ന ജോമി അദാലത്തിലെത്തി മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഒരു മകളും മകനും അടങ്ങുന്ന ജോമിയുടെ കുടുംബം വാടകവീട്ടിലാണ് താമസം. ജോമിയുടെ അവസ്ഥ നേരിട്ടറിഞ്ഞ മന്ത്രി കുടിശികയില്‍ പരമാവധി ഇളവ് നല്‍കാമെന്ന് ഉറപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....