ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കം മൂല്യവും ഉദ്ദേശ ശുദ്ധിയും ചോര്‍ന്നു പോയി : ജോണ്‍ ബ്രിട്ടാസ് എം പി

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം: ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കം മൂല്യവും ഉദ്ദേശ ശുദ്ധിയും ചോര്‍ന്നു പോയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. പകരം സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഹിമാലയത്തോളം വളര്‍ന്നു. അതു കൊണ്ടാണ് വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്ന് സുപ്രീം കോടതിയ്ക്ക് പറയേണ്ടി വന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംരംഭകത്വ കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷവും വിവാദവുമില്ലാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ലാത്ത അവസ്ഥ വരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ രാഷ്ട്രീയ വീക്ഷണമില്ലാത്തതാണ് കേരളത്തിലെ മാധ്യമ ലോകത്തെ വ്യതിയാനത്തിന് കാരണമെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. സി ഒ എയുടെ കീഴിലുള്ള കേരളാ വിഷന്റെ കെ ടെല്‍ മൊബൈല്‍ സിം ചടങ്ങില്‍ പുറത്തിറക്കി. ജോണ്‍ ബ്രിട്ടാസ് എംപി സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് കൈമാറിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

കെ ടെല്‍ മൊബൈല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ വീട്ടിലും പുറത്തും ഒരുപോലെ വോയ്‌സ് സര്‍വീസും ഇന്‍ര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തും മറ്റ് വാല്യു ആഡഡ് സര്‍വീസും ലഭ്യമാക്കാന്‍ കേരളാ വിഷന് കഴിയും. കേരള വിഷന്‍ ന്യൂസ് ചാനലിന്റെ റീലോഞ്ചിംഗ് പ്രൊമോയുടെ പ്രകാശനം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നിര്‍വ്വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം ; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്

0
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും...

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു

0
ചെന്നൈ: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ്...

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...