കീരികളുടെ ആക്രമണം ; രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു ; കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തലയിലെ കര്‍ഷകനായ കഞ്ഞിക്കുഴി സ്വദേശി വട്ടച്ചിറ വീട്ടില്‍ സുനില്‍ കുമാറിന്റെ ഫാമിലാണ് സംഭവം. കീരിക്കൂട്ടത്തിന്റെ ആക്രമണം കാരണമാണ് കോഴിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് കര്‍ഷകന്‍ പറഞ്ഞു. സുനിലിന്റെ ഫാമിലെ അഞ്ച് ദിവസം മാത്രം പ്രായമുള്ള രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സുനില്‍ പറഞ്ഞു. എട്ട് കൊല്ലമായി കോഴിക്കൃഷി സുനിലിന്റെ ഉപജീവന മാര്‍ഗമാണ്. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോ​​ഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ കോഴിക്കുഞ്ഞുങ്ങളെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കുഴിച്ചിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാണ പ്രവർത്തനങ്ങളിൽനിന്നുള്ള പൊടിപടലം ; റിയാദിൽ രണ്ടുകോടി റിയാലിന്റെ പിഴ

0
റിയാദ് : നിർമാണപ്രവർത്തനങ്ങളിൽനിന്നുണ്ടാകുന്ന പൊടിപടലം നിയന്ത്രിക്കുന്നതിനായി റിയാദിൽ പരിശോധന ശക്തമാക്കി. നാഷനൽ...

യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
സേലം: തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ...

ഷാർജയിൽ സഹോദരിമാരുടെ കൊലപാതകം ; കാരണം വ്യക്തിവൈരാഗ്യം, കേസിൽ യുവാവ് അറസ്റ്റിൽ

0
ഷാർജ : ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട...

നേപ്പാൾ മിന്നൽ പ്രളയം; നാലായിരത്തിലധികം പേര്‍ കാണാമറയത്ത് ; മരണം 1273

0
കാഠ്മണ്ഡു; നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നാലായിരത്തിലധികം പേരെയാണ്...