നേപ്പാൾ മിന്നൽ പ്രളയം; നാലായിരത്തിലധികം പേര്‍ കാണാമറയത്ത് ; മരണം 1273

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു; നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നാലായിരത്തിലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ജലവൈദ്യുത തുരങ്കങ്ങളിൽ കാണാതായവർക്കായുള്ള തിരച്ചിലിന് ഇന്ത്യൻ സംഘവും നേതൃത്വം നൽകും. പ്രത്യേക ഡിറ്റക്ടർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയായിരിക്കും രക്ഷാദൗത്യം. ഇന്ത്യയിൽ നിന്നുള്ള ഇരുന്നൂറ്റി അമ്പതോളം പേരെയും കണ്ടെത്താനുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയും പുരോഗമിക്കുകയാണ്.. അതേസമയം മരണസംഖ്യ 1273 ആയി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി. ഉത്തരാഖണ്ഡിൽ ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ 12 പേർ മരിച്ചു. യുപിയിലെ വെള്ളപ്പൊക്കത്തിൽ മരണം അഞ്ചായി. യുപിയിലെ 31 ജില്ലകളിലാണ് കാലവർഷം സാരമായി ബാധിച്ചത്.

23 ജില്ലകളിൽ നിന്നായി ഇരുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലൂള്ളവരോട് ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശം നൽകി. ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും പുഴകൾ കരകവിഞ്ഞൊഴുകി. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ

0
ഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും....

ഗാസയിൽനിന്ന് 20 ലക്ഷം പേരെ വിദേശത്തേക്ക് മാറ്റും ; പലസ്തീനികളെ നാടുകടത്താൻ പദ്ധതി

0
ടെൽ അവീവ് : ഗാസയിൽനിന്ന് പലസ്തീനികളെ ഒഴിപ്പിച്ച് വിദേശരാജ്യങ്ങളിലേക്കയക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച്...

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് : എസ്ഐടിയുടെ ആദ്യ യോ​ഗം ഇന്ന്

0
തിരുവനന്തപുരം: മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം...

മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ഐ.ഐ.എമ്മിൽ ക്ലാസ് ; സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിവെല്ലുവിളികളും...

0
കോഴിക്കോട് : മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിസഭമുഴുവൻ വെള്ളി, ശനി ദിവസങ്ങളിൽ...