ഗാസയിൽനിന്ന് 20 ലക്ഷം പേരെ വിദേശത്തേക്ക് മാറ്റും ; പലസ്തീനികളെ നാടുകടത്താൻ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഗാസയിൽനിന്ന് പലസ്തീനികളെ ഒഴിപ്പിച്ച് വിദേശരാജ്യങ്ങളിലേക്കയക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഇസ്രയേലിലെ വരാനിരിക്കുന്ന തിരഞ്ഞടുപ്പിന് മുന്നോടിയായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ആദ്യവർഷം രണ്ടര ലക്ഷം പലസ്തീനികളെ ഗാസയിൽനിന്ന് മാറ്റാനും തുടർന്നുള്ള ആറുവർഷത്തിനുള്ളിൽ ബാക്കിയുള്ള ഏകദേശം 20 ലക്ഷം പേരെയും ഘട്ടംഘട്ടമായി പുറത്താക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഗാസക്കാരെ സ്വീകരിക്കാൻ ചില രാജ്യങ്ങൾ തയ്യാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആ രാജ്യങ്ങളുടെ പേരുപറയാൻ അദ്ദേഹം മുതിർന്നില്ല. പദ്ധതി തികച്ചും പ്രായോഗികമാണ്.

ഗാസക്കാരുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതേസമയം ജനങ്ങളെ തങ്ങളുടെ സ്വന്തം മണ്ണിൽനിന്ന് നിർബന്ധപൂർവം ഒഴിപ്പിക്കാനുള്ള നീക്കമല്ലിതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സർക്കാർ രൂപവത്കരണ വേളയിൽ കുടിയേറ്റത്തിനായി ഒരു മന്ത്രാലയംതന്നെ ആവശ്യപ്പെടുമെന്നും ബെൻ ഗ്വിർ അറിയിച്ചു. ഒന്നരവർഷംകൊണ്ടാണ് 20 പേജുള്ള ഈ പദ്ധതി തയ്യാറാക്കിയത്. ഇസ്രയേൽ-പലസ്തീൻ തർക്കത്തിന് അന്തിമപരിഹാരം നിർദേശിക്കുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ

0
ഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും....

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് : എസ്ഐടിയുടെ ആദ്യ യോ​ഗം ഇന്ന്

0
തിരുവനന്തപുരം: മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം...

മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ഐ.ഐ.എമ്മിൽ ക്ലാസ് ; സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിവെല്ലുവിളികളും...

0
കോഴിക്കോട് : മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിസഭമുഴുവൻ വെള്ളി, ശനി ദിവസങ്ങളിൽ...

പ്രതിക്ക് പ്രായപൂർത്തിയായില്ല ; 21 വർഷം പഴയ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

0
ന്യൂഡൽഹി: കുറ്റകൃത്യം നടന്ന സമയത്തു പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് 21...