കോട്ടയം: ജോസ് ഗ്രൂപ്പില്‍ നിന്ന് മാറി ജോസഫ് ഗ്രൂപ്പില്‍ എത്തിയ ജോസഫ് എം പുതുശ്ശേരി ജോസ് കെ മാണിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കെ.എം മാണിയെ വ്യക്തിപരമായി കടന്നാക്രമിച്ച മുന്നണി ആണ് എല്‍ഡിഎഫ്. അങ്ങനെയുള്ള മുന്നണിക്ക് ഒപ്പം എങ്ങനെ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസഫ് എം പുതുശ്ശേരി ആരാഞ്ഞു. അത്യാസന്ന നിലയില്‍ ആയ സര്‍ക്കാരിന് ഒപ്പം നില്‍ക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയില്ല. ജോസിന്റെ ഉദ്ദശം വ്യക്തമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് സംബന്ധിച്ച് ഇടത് പക്ഷവുമായി ധാരണ ആയി. ജോസിന്റെ ഇടത് ബന്ധം അസംബന്ധം ആണെന്ന കടുത്ത ആരോപണവും പുതുശ്ശേരി ആരോപിച്ചു.
എന്ത് കൊണ്ട് യുഡിഎഫ് എന്നും പുതുശ്ശേരി വ്യക്തമാക്കുന്നു. എന്നും ജനാധിപത്യ വിശ്വാസിയാണ്. കെഎം മാണി പോലും യുഡിഎഫ് വിട്ട ശേഷം തിരികെ യുഡിഎഫിലേക് തിരികെ എത്തുകയാണ് ചെയ്തത്. എല്‍ഡിഎഫ് എന്നത് തന്റെ രാഷ്ട്രീയവുമായി ചേര്‍ത്ത് വെക്കാന്‍ ആകില്ല എന്നും പുതുശ്ശേരി വിശദീകരിക്കുന്നു. ഉപാധികള്‍ ഇല്ലാതെ ആണ് ജോസഫ് ഗ്രൂപ്പില്‍ ചേരുന്നത്. പുതുശ്ശേരിക്ക് ഒപ്പം തിരുവല്ല നഗരസഭാ വൈസ് ചെയര്‍പേഴ്സണും മണ്ഡലം പ്രസിഡന്റുമാരും ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. കൂടുതല്‍ പേര്‍ ജോസിനെ കൈവിടുമെന്നാണ് പുതുശ്ശേരി വ്യക്തമാക്കുന്നത്.