Tuesday, May 28, 2024 6:06 am

പുകപരിശോധന സർട്ടിഫിക്കറ്റ് ഇനി മോട്ടോർവാഹനവകുപ്പിൽ നിന്ന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇനി മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. അടുത്ത മാസം മുതലാണ് ഈനീക്കം നടപ്പാക്കുക. പുക പരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണിത്. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നേരിട്ട് മോട്ടോര്‍വാഹനവകുപ്പിന്റെ കൈകളിലാകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു.

വാഹനങ്ങളിലെ പുകപരിശോധന പതിവുപോലെ പരിശോധന കേന്ദ്രങ്ങളില്‍ തുടരും. ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ബി.എസ്. ഫോര്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെങ്കിലും ഇപ്പോഴും ആറുമാസത്തെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് തര്‍ക്കത്തിനു കാരണം. ആര്‍.സി. ബുക്കില്‍ ബി.എസ്. ഫോര്‍ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങള്‍ക്കാണ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

വാഹനത്തില്‍ നിന്നുള്ള പുകമാലിന്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് (ബി.എസ്.). ബി.എസ്. മൂന്നിനെക്കാള്‍ മലിനീകരണം കുറവാണ് ബി.എസ്. നാലിന്. ഇപ്പോഴിറങ്ങുന്ന വാഹനങ്ങള്‍ ബി.എസ്. ആറാണ്. 2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിന് ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. എന്നാല്‍, 2017-നു മുന്‍പും ബി.എസ്. ഫോര്‍ വാഹനങ്ങളിറങ്ങിയിട്ടുണ്ട്. ഇത് ആര്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.

വാഹനം ബി.എസ്. ഫോര്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാഹന ഡീലര്‍മാരില്‍ നിന്ന് വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇത് പരിശോധനസമയത്ത് കാണിച്ചാല്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ബി.എസ്. ഫോര്‍ വിഭാഗത്തിലെ ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലെ മലിനീകരണത്തോത് എത്രവരെയാകാമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടൂറിസംവകുപ്പ് ഏറ്റെടുത്തു ; പിന്നാലെ ഡയറക്ടർ ദീർഘാവധിയിൽ പോയി, വ്യാപക പരാതി

0
തിരുവനന്തപുരം: എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ വിവാദ...

അറബിക്കടലില്‍ ഭൂചലനം ; 4.5 തീവ്രത രേഖപ്പെടുത്തി, സുനാമിക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ

0
തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി...

കോട്ടയത്ത് മോഷണ കേസുകൾ പെരുകുന്നു ; പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പോലീസ്

0
കോട്ടയം: ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പോലീസ്....

രാജ്കോട്ട് ഗെയിം സോൺ ദുരന്തം ; പോലീസുകാരടക്കം ആറുപേർക്ക് സസ്‌പെൻഷൻ

0
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ ടി.പി.ആർ. ഗെയിമിങ് സോണിലുണ്ടായ തീപ്പിടിത്തത്തിൽ 33 പേർ...