ടൂറിസംവകുപ്പ് ഏറ്റെടുത്തു ; പിന്നാലെ ഡയറക്ടർ ദീർഘാവധിയിൽ പോയി, വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ വിവാദ ശുപാർശകൾക്ക് രൂപം നൽകാനുള്ള നീക്കം ആരംഭിച്ചതിനു പിന്നാലെ ടൂറിസം ഡയറക്ടർ ദീർഘാവധിയിൽ പ്രവേശിച്ചു. ടൂറിസം ഡയറക്ടറായ പി.ബി.നൂഹാണ് മൂന്നുമാസത്തെ അവധിയിൽ പോയത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്ന് അവധി അപേക്ഷ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നു. പകരം ചുമതല കെ.ടി.ഡി.സി. എം.ഡി. ശിഖാ സുരേന്ദ്രനാണ് നൽകിയത്. എക്സൈസ് നയത്തിലെ മാറ്റം അജൻഡയാക്കി ബാറുടമാ സംഘടനകളെയടക്കം പങ്കെടുപ്പിച്ച് യോഗം വിളിച്ചത് ശിഖാ സുരേന്ദ്രനായിരുന്നു. മദ്യവ്യവസായത്തിന് ഏറെ ഇളവുകൾ ചർച്ചചെയ്ത, ചീഫ് സെക്രട്ടറി വിളിച്ച യോഗം നടന്നത് മാർച്ച് ഒന്നിനാണ്.

ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുന്നത് സംബന്ധിച്ച ഒരു ചർച്ചയും സർക്കാരിൽ നടന്നില്ലെന്ന് മന്ത്രിമാർ പറയുമ്പോഴും ചീഫ് സെക്രട്ടറി നടത്തിയ സെക്രട്ടറിമാരുടെ യോഗത്തിന്റെ മിനുട്‌സ് പറയുന്നത് മറിച്ചാണ്. ഒന്നാംതീയതി ഡ്രൈഡേ ആചരിക്കുമ്പോൾ, വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ല എന്നതിനപ്പുറം, ടൂറിസം, ദേശീയ, അന്തർദേശീയ കോൺഫറൻസുകൾ എന്നിവയിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള കാരണമായേക്കാമെന്ന വിഷയം ചർച്ച ചെയ്യപ്പെട്ടു എന്നു പറയുന്നുണ്ട്. ടൂറിസം വകുപ്പ് ഇതേപ്പറ്റി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പരിശോധിച്ചശേഷം ഒരു കുറിപ്പ് സമർപ്പിക്കേണ്ടതാണ് എന്നും നിർദേശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിമന്റ് വില കുതിക്കുന്നു

0
കൊച്ചി : നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ...

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം ; തിരുവനന്തപുരം – എറണാകുളം സർവീസ്...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം....

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

0
ന്യൂഡൽഹി : ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ...

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...