കൊച്ചി കപ്പൽശാലയുടെ വിപണിമൂല്യം 50,000 കോടിയായി ഉയർന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ കപ്പൽനിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില തിങ്കളാഴ്ച പുതിയ ഉയരത്തിലെത്തി. അഞ്ചുരൂപ മുഖവിലയുള്ള ഓഹരിയുടെ വിപണി വില തിങ്കളാഴ്ച ഒരവസരത്തിൽ 2,100 രൂപയിലെത്തി റെക്കോഡിട്ടു. ഒടുവിൽ 1,970.50 രൂപ നിരക്കിലാണ് തിങ്കളാഴ്ച ഓഹരി വില ക്ലോസ് ചെയ്തത്. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 51,840.07 കോടി രൂപയിലെത്തി. രാജ്യത്ത് ഏറ്റവുമധികം വിപണിമൂല്യമുള്ള 170 കമ്പനികളിലൊന്നാണ് ഇപ്പോൾ കൊച്ചിൻ ഷിപ്പ്‌യാർഡ്. തുടർച്ചയായുള്ള വിദേശ ഓർഡറുകളുടെയും ഉയർന്ന പ്രവർത്തനഫലത്തിന്റെയും ചുവടുപിടിച്ചാണ് രാജ്യത്തെ ഏറ്റവും വലിയ കപ്പൽനിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് റെക്കോഡ് കുതിപ്പ് തുടരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 720 ശതമാനമാണ് കുതിച്ചുയർന്നത്. 2024 ജനുവരിയിൽ ഓഹരി വിഭജിച്ചിരുന്നു. 10 രൂപ മുഖവിലയുള്ള ഓഹരികൾ അഞ്ചുരൂപ മുഖവിലയുള്ള രണ്ട് ഓഹരികളായാണ് വിഭജിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ...

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇഡ്ഡലിയും സാമ്പാറും ; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി...

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ...