Monday, May 6, 2024 11:08 pm

ലഹരി റാക്കറ്റ് പ്രതികളുമായി അരക്കോടിയുടെ കരാർ ; പോലീസുകാർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കര്‍ണാടക സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരി കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ഇതിനായി വന്‍പ്രതിഫലം വാങ്ങുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. 50 ലക്ഷം രൂപയാണ് ഇവര്‍ പ്രതികളോട് പറഞ്ഞുറപ്പിച്ചത്.

പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതിന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അസിസ്റ്റന്റ് കമ്മീഷണര്‍ എം.ആര്‍ മുധവി, ഹെഡ്‌കോണ്‍സ്റ്റബിള്‍ മല്ലികാര്‍ജുന്‍ എന്നിവര്‍ക്കെതിരെയാണു നടപടി. കേസ് വലിയ വകുപ്പുകള്‍ ചുമത്താതെ ഒതുക്കാമെന്ന് ഇവര്‍ വാക്ക് കൊടുത്തെന്നും അറസ്റ്റിലായ ലഹരി പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്നയ്ക്കു മൊബൈല്‍ ഫോണ്‍ കൈമാറിയെന്നും വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇരുവര്‍ക്കും ലഹരിക്കേസ് അന്വേഷണ സംഘവുമായി ബന്ധമില്ല. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഷെയ്ഖ് ഫസിയുല്ല എന്നയാള്‍ക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കേസില്‍ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെടെ 14 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊയിലാണ്ടി പുറം കടലിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ഇറാൻ ഉരുവിലെ ദുരൂഹത നീങ്ങി

0
കൊച്ചി: കൊയിലാണ്ടി പുറം കടലിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ഇറാൻ ഉരുവിലെ...

ബെംഗളൂരുവിൽ നിന്ന് ആഡംബരക്കാറിൽ കടത്തിയ നൂറ് ഗ്രാം എംഡിഎംഎ ആലുവയിൽ വെച്ച് പോലീസ് ...

0
ആലുവ : ബെംഗളൂരുവിൽ നിന്ന് ആഡംബരക്കാറിൽ കടത്തിയ നൂറ് ഗ്രാം എംഡിഎംഎ...

കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

0
തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവുമായുളള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും...

മലയാള നടി കനകലത അന്തരിച്ചു

0
തിരുവനന്തപുരം : നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍...