ചങ്ങനാശ്ശേരി : തൃക്കൊടിത്താനത്ത് കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിലെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബാബു പാറയില്‍, മുന്‍ നഗരസഭ കൗണ്‍സിലര്‍ കൊച്ചുറാണി, ബേബി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് 20 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍ പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.ജി. സനല്‍ കുമാര്‍, ഗിരീഷ് കുമാര്‍ പിള്ള, ജയിംസ് അമ്പാട്ട്, വര്‍ഗീസ് ജോസഫ് പാറയില്‍, പി.ജെ. ജോണിച്ചന്, ജെഫിന് പി. വര്‍ഗീസ്, ജോഫിന്‍ പി.വര്‍ഗീസ്, ബേബി മാത്യു, കൊച്ചുറാണി ജോസഫ്, സിബിച്ചന് ജോസഫ് എന്നിവര്‍ പങ്കെടുത്തു.