ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​നോ​ട് വി​ശ്വാ​സ വ​ഞ്ച​ന കാ​ണി​ച്ചു : ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​നോ​ട് വി​ശ്വാ​സ വ​ഞ്ച​ന കാ​ണി​ച്ചു. അ​ച്ച​ട​ക്കം മു​ന്ന​ണി സം​വി​ധാ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം മു​ത​ല്‍ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​നെ വ​ഞ്ചി​ക്കു​ക​യാ​ണ്. മു​ന്ന​ണി​യെ വെ​ല്ലു​വി​ളി​ച്ചാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ട് പോ​യ​ത്. ഇ​ങ്ങ​നു​ള്ള​വ​രെ മു​ന്ന​ണി​ക്കു​ള്ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍‌ സാ​ധി​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കെ.​എം. മാ​ണി​യെ രാ​ഷ്ട്രീ​യ​മാ​യി ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച എ​ല്‍​ഡി​എ​ഫി​നോ​ടാ​ണ് ജോ​സ് കെ. ​മാ​ണി ഇ​പ്പോ​ള്‍ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന​ത്. കെ.​എം. മാ​ണി എ​ല്ലാ​ക്കാ​ല​ത്തും യു​ഡി​എ​ഫി​നൊ​പ്പം നി​ല​കൊ​ണ്ടി​രു​ന്ന നേ​താ​വാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​നെ​തി​രേ​യും അ​ദ്ദേ​ഹം രൂ​ക്ഷ വി​മ​ര്‍​ശ​നം ന​ട​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ര്‍​ന്നു. അ​ഴി​മ​തി​യി​ലും തീ​വെ​ട്ടി​ക്കൊ​ള്ള​യി​ലും സ​ര്‍​ക്കാ​ര്‍ മു​ങ്ങി​ത്താ​ഴു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു. സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം 22ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...