ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശനം : കരുതലോടെ സിപിഎം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശന വിഷയത്തിൽ കരുതലോടെ നീങ്ങാൻ ഇടത് മുന്നണി തീരുമാനം. മധ്യകേരളത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ ബലം പകരാൻ ജോസ് വിഭാഗത്തിന് കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. എന്നാൽ ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് കൂടി പരിഗണിച്ചാവും മുന്നണി നേതൃത്വം നിലപാട് വ്യക്തമാക്കുക.

യുഡിഎഫിൽ നിന്ന് പുറത്തായതോടെ ജോസ് വിഭാഗത്തിന്‍റെ പ്രഥമ പരിഗണന എൽഡിഎഫിലേക്കുളള പ്രവേശനമാകും. സ്വാഭാവികമായും ഇക്കാര്യത്തിൽ ഇടതുമുന്നണിയുടെ തീരുമാനമാണ് ഇനി നിർണായകമാവുക. എന്നാൽ തർക്കത്തിൽ ഉടനടി ഇടപെടേണ്ടെന്ന നിലപാടാണ് മുന്നണി നേതൃത്വത്തിനുളളത്. രാഷ്ടീയ തീരുമാനം ജോസ് പക്ഷം വ്യക്തമാക്കിയിട്ടു മാത്രമേ തുടർ നീക്കങ്ങൾ സിപിഎം ആലോചിക്കുകയുളളു. അതേസമയം വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം ജോസ് വിഭാഗത്തിന് സാധ്യത നൽകുന്നുമുണ്ട്.

“രാഷ്ട്രീയത്തില്‍ ഒരു കാര്യം എല്ലാ കാലത്തേക്കുമായി പറയാനാവില്ല. അതത് ഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുക”- എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പാലായിലും കടത്തുരുത്തിയിലുമുൾപ്പടെ മധ്യകേരളത്തിലെ പല സീറ്റുകളിലും ജോസ് വിഭാഗത്തിൻറെ സ്വാധീനം ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുളളത്. ഈ രീതിയിലുളള ചർച്ചകൾ ഇടതുമുന്നണിയിൽ സിപിഎം നടത്താനും സാധ്യതയുണ്ട്. എന്നാൽ ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിൽ സിപിഐയ്ക്ക് എതിർപ്പുളളതിനാൽ ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിക്കാൻ സിപിഎം മുതിരില്ല.

മാത്രമല്ല യുഡിഎഫ് സർക്കാറിൻറെ കാലത്ത് കെ എം മാണിക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്ത് വന്നാൽ പ്രതിരോധിക്കുക എളുപ്പമാവില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മുന്നണിക്കുളളിലെ ഭിന്നത പരിഹരിച്ച ശേഷം മാത്രമാകും മുന്നണി വിപുലീകരണം എൽഡിഎഫ് പരിഗണിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...