കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോസ് കെ മാണി. ബാര്‍ക്കോഴ കേസിന് തിരക്കഥ എഴുതിയത് ആരാണെന്ന് തനിക്കറിയാമെന്ന് അദ്ദേഹം പ്രതികരിച്ചു. കെ.എം മാണിയെ അങ്ങേയറ്റം വേദനിപ്പിച്ച സംഭവമാണ് ബാര്‍കോഴയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളോട് ചെയ്തത് കടുത്ത അനീതിയാണെന്ന് കാണിക്കുന്നതായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസിനോട് യു.ഡി.എഫ് കടുത്ത അവഗണനയാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്രചരണങ്ങളാണ് കഴിഞ്ഞ ഒരുമായസമായി നടക്കുന്നതെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടവര്‍ മുന്നോട്ട് വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണിയോട് ചെയ്ത ക്രൂരത ജോസ് കെ മാണി മറന്നാലും ജനം മറക്കില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസ് അര്‍ഹിക്കാത്ത രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോസ് കെ മാണിയുടെ വരവ് എല്‍.ഡി.എഫിന് ഗുണം ചെയ്യില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഉള്‍പ്പടെ അത് കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.