ബാര്‍ക്കോഴ കേസിന് തിരക്കഥ എഴുതിയത് ആരാണെന്ന് തനിക്കറിയാo : ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോസ് കെ മാണി. ബാര്‍ക്കോഴ കേസിന് തിരക്കഥ എഴുതിയത് ആരാണെന്ന് തനിക്കറിയാമെന്ന് അദ്ദേഹം പ്രതികരിച്ചു. കെ.എം മാണിയെ അങ്ങേയറ്റം വേദനിപ്പിച്ച സംഭവമാണ് ബാര്‍കോഴയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളോട് ചെയ്തത് കടുത്ത അനീതിയാണെന്ന് കാണിക്കുന്നതായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസിനോട് യു.ഡി.എഫ് കടുത്ത അവഗണനയാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്രചരണങ്ങളാണ് കഴിഞ്ഞ ഒരുമായസമായി നടക്കുന്നതെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടവര്‍ മുന്നോട്ട് വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാണിയോട് ചെയ്ത ക്രൂരത ജോസ് കെ മാണി മറന്നാലും ജനം മറക്കില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസ് അര്‍ഹിക്കാത്ത രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോസ് കെ മാണിയുടെ വരവ് എല്‍.ഡി.എഫിന് ഗുണം ചെയ്യില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഉള്‍പ്പടെ അത് കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....