അ​ഞ്ചു​വ​യ​സ്സു​കാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ടു ; കു​ട്ടി​ക്ക് ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം ന​ല്‍​കി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ സ​ര്‍​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ഞ്ചു​വ​യ​സ്സു​കാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ടു. ശ​നി​യാ​ഴ്ച കു​ട്ടി​ക്ക് ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം ന​ല്‍​കി. പ​നി മാ​റി. ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടെ​ടു​ത്ത​തി​നാ​ല്‍ കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലെ പ​രി​ക്ക് സം​ബ​ന്ധി​ച്ച വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക്​ ഗൈ​ന​കോ​ള​ജി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റും. അ​സം സ്വ​ദേ​ശി​ക​ളും മൂ​വാ​റ്റു​പു​ഴ പെ​രു​മ​റ്റ​ത്ത്​ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​വ​രു​മാ​യ ദ​മ്പതി​ക​ളു​ടെ കു​ട്ടി​യാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

27നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വ​യ​റു​വേ​ദ​ന​യു​ണ്ടാ​വു​ക​യും വ​യ​ര്‍ വീ​ര്‍​ത്തു​വ​രു​ക​യും മ​ല​ദ്വാ​ര​ത്തി​ലൂ​ടെ ര​ക്തം പോ​കു​ന്ന​തും ശ്ര​ദ്ധ​യി​ല്‍​പെ​ട്ട മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​യെ മൂ​വാ​റ്റു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

തു​ട​ര്‍​പ​രി​ശോ​ധ​ന​യി​ലാ​ണ്​ കു​ട്ടി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ലും മ​ല​ദ്വാ​ര​ത്തി​ലും കു​ട​ലി​ലും മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ന​ല്ല പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ആ​ര്‍.​എം.​ഒ ഡോ. ​ജ​യ​പ്ര​കാ​ശ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടും മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് പ​രി​ക്കിന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യോ പോലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ക​യോ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...