ജോസ് കെ മാണിയുടെ രാജിക്കത്ത് രാജ്യസഭ ഉപാദ്ധ്യക്ഷന്‍ സ്വീകരിച്ചു ; ഇനി പാലായില്‍ അങ്കത്തിന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യസഭാംഗത്വം രാജിവെച്ചുകൊണ്ടുള‌ള ജോസ് കെ മാണിയുടെ രാജിക്കത്ത് രാജ്യസഭ ഉപാദ്ധ്യക്ഷന്‍ സ്വീകരിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും ജോസ് കെ മാണി മത്സരിക്കും. ഇതിനുമുന്നോടിയായാണ് ഇപ്പോള്‍ രാജിക്കത്ത് നല്‍കിയത്. ജോസിന്റെ രാജിയെ തുടര്‍ന്ന് ഒഴിവുവരുന്ന സീ‌റ്റ് കേരള കോണ്‍ഗ്രസിന് തന്നെയാകും ലഭിക്കുക.

എല്‍.ഡി.എഫിലെത്തിയ ശേഷവും യു.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ നേടിയ രാജ്യസഭാംഗത്വം രാജിവെയ്‌ക്കാത്തതിനെ കോണ്‍ഗ്രസ്  രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജോസഫ് വിഭാഗവുമായുള‌ള കേസിനെ തുടര്‍ന്ന് രാജി തീരുമാനം കുറച്ച്‌നാള്‍ നീണ്ടുപോയി. ഒടുവില്‍ രാജി നല്‍കാന്‍ നിയമോപദേശം ലഭിച്ചതിന് ശേഷമാണ് ജനുവരി ഒന്‍പതിന് രാജ്യസഭാദ്ധ്യക്ഷന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് ജോസ്.കെ മാണി രാജി സമര്‍‌പ്പിച്ചത്.

നിലവില്‍ പാലായില്‍ നിന്നുള‌ള നിയമസഭാംഗമായ മാണി.സി .കാപ്പനും എന്‍സിപിയും ജോസിന് പാലാ സീ‌റ്റ് നല്‍കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ജോസ്.കെ.മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാല്‍ സീ‌റ്റ് വിട്ടുതരില്ലെന്നായിരുന്നു എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്‌റ്റര്‍ അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...